ബാംഗ്ലൂര്‍ ഡെയ്സ് അല്ല ബാംബെ ഡെയ്സ്; വൈറലായി സീനിയര്‍ വേര്‍ഷന്‍
2014ല്‍ തീയേറ്ററുകളിലെത്തി വലിയ തരംഗമായ സിനിമയാണ് ‘ബാംഗ്ലൂര്‍ ഡെയ്സ്’.അഞ്ജലി മേനോന് എന്ന സംവിധായികയെ ശ്രദ്ധേയയാക്കിയ ചിത്രത്തില്‍ നസ്രിയ, ഫഹദ് ഫാസില്‍, ദുല്‍ഖര്‍ സല്മാന്, നിവിന്‍ പോളി തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്കിപ്പുറം ഇതുമായി ബന്ധപ്പെട്ടൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
60-70കളിലെ ‘ബാംഗ്ലൂര്‍ ഡെയ്സ്’ആണ് പോസ്റ്റില്‍. ഇതില്‍ മലയാളത്തിലെ സൂപ്പര്‍ സീനിയറുകളായ അഭിനേതാക്കള്‍ സിനിമയിലെ കഥാപാത്രങ്ങളാകുകയാണ്. ദുല്‍ഖര്‍- ജയന്, ഫഹദ്- സത്യന്, നിവിന്‍ -നസീര്‍, നസ്രിയ- ശാരദ, നിത്യ മേനന്- ശ്രീവിദ്യ, പാര്‍വതി- ജയഭാരതി, ഇഷാ തല്‍വാര്‍- ഷീല എന്നിങ്ങനെയാണ് കഥാപാത്രങ്ങള്‍.
‘ബാം?ഗ്ലൂര്‍ ഡെയ്സ്’ എന്ന പേരിന് പകരം ബാംബെ ഡെയ്സ് എന്നാണ് ടൈറ്റില്‍ കൊടുത്തിരിക്കുന്നത്. ഈ ചാര്‍ട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.