മണ്ടന്‍ തീരുമാനങ്ങള്‍, ഈ തോല്‍വി ഇന്ത്യ ചോദിച്ചുവാങ്ങിയത്; രൂക്ഷ വിമര്‍ശനവുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഫൈനലില്‍ തോറ്റ ഇന്ത്യയെ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അര്‍. അശ്വിന്റെ അഭാവം ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ ഇന്ത്യയുടെ തോല്‍വിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. അശ്വിനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് സച്ചിന്‍ പറഞ്ഞു
അശ്വിനെ പ്ലേയിംഗ് ഇലവനില്‍നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. ഇപ്പോള്‍ ആരാണ് നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബൗളര്‍. കഴിവുള്ള സ്പിന്നര്‍മാര്‍ക്ക് എപ്പോഴും ടേണുള്ള പിച്ച് വേണമെന്നില്ല. അവര്‍ക്ക് വായുവിലൂടെ പന്ത് ചലിപ്പിക്കാനും വേരിയേഷനിലൂടെയും പിച്ചിലെ ബൗണ്‍സിലൂടെയും നേട്ടമുണ്ടാക്കാനും സാധിക്കും. ഇക്കാര്യം നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളതാണ്. ഓസ്ട്രേലിയയുടെ ടോപ് 8 ബാറ്റ്സ്മാന്‍മാരില്‍ അഞ്ച് ഇടം കൈയന്‍മാരുണ്ടെന്ന് മറന്നുപോകരുത്- സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു.