ധനുഷുമായുള്ള സൗഹൃദം ചില സമയത്ത് പാരയാകും; തുറന്നുപറഞ്ഞ് വിജയ് യേശുദാസ്
ധനുഷുമായുള്ള സൗഹൃദം ചില സമയത്ത് തനിക്ക് പാരയായിരുന്നുവെന്ന് വിജയ് യേശുദാസ്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ഫ്രണ്ട്ഷിപ്പിനെക്കുറിച്ച് വാചാലനായത്. ധനുഷും വിജയും മാത്രമല്ല ഇവരുടെ കുടുംബാംഗങ്ങളും അടുത്ത സൗഹൃദം നിലനിര്‍ത്തുന്നുണ്ട്.
ധനുഷുമായുള്ള ഫ്രണ്ട്ഷിപ്പ് ചില സമയത്ത് എനിക്ക് പാരയായി മാറാറുണ്ട്. ധനുഷ് സാറിന്റെ ഡേറ്റ് ചോദിക്കാനായി ചിലരൊക്കെ എന്നെയാണ് വിളിക്കാറുള്ളത്. അങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല.
അതേക്കുറിച്ച് ഞാന്‍ സംസാരിക്കില്ല എന്ന് പറഞ്ഞ് ധനുഷിന്റെ മാനേജരുടെ നമ്പര്‍ കൊടുക്കും. ഫ്രണ്ട്ഷിപ്പുണ്ടെന്ന് കരുതി അദ്ദേഹത്തിന്റെ ഡേറ്റ് തീരുമാനിക്കുന്നത് ഞാന്‍ അല്ലല്ലോ. എനിക്ക് മാരി കിട്ടിയതിന് കാരണം ആ സൗഹൃദമാണെന്ന് ചിലര്‍ പറഞ്ഞേക്കും. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. വിജയ് യേശുദാസ് പറഞ്ഞു.