ഓവല്‍ താക്കൂറിന് വെറും തൂവല്‍; ബ്രാഡ്മാന്റെ റെക്കോഡിനൊപ്പമെത്തി താരം

Spread the love

ക്രിക്കറ്റ് ഇതിഹാസം ഡോണ്‍ ബ്രാഡ്മാന്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശര്‍ദൂല്‍ താക്കൂര്‍. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന മൂന്നാമത്തെ വിദേശതാരം എന്ന റെക്കോഡാണ് ശര്‍ദൂല്‍ സ്വന്തമാക്കിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയ്ക്കെതിരേ അര്‍ദ്ധ സെഞ്ച്വറി നേടിയതോടെയാണ് (51) ശര്‍ദൂല്‍ ചരിത്രത്തിലിടം നേടിയത്. ഓവലില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ച്വറികള്‍ നേടുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡും ശര്‍ദൂല്‍ സ്വന്തമാക്കി.

2021 സെപ്റ്റംബറില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലാണ് ഓവലില്‍ ശാര്‍ദൂല്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയത്. ഈ മത്സരത്തിലെ രണ്ട് ഇന്നിംഗ്സിലും താരം അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 60 റണ്‍സെടുത്ത ശര്‍ദൂല്‍ രണ്ടാം ഇന്നിംഗ്സില്‍ 57 റണ്‍സ് നേടി.

Leave a Reply

Your email address will not be published. Required fields are marked *