കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം; മുൻ വി.സിയുടെ വാദം പൊളിയുന്നു, പ്രവേശനം കോടതി ഉത്തരവ് പ്രകാരമെന്ന് വിശദീകരണം
വ്യാജരേഖാ വിവാദത്തിൽ കുറ്റം ചുമത്തപ്പെട്ട ഗവേഷകയും മുൻ എസ്എഫ്ഐ നേതാവുമായ കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം സംബന്ധിച്ച് കാലടി സംസ്കൃത സർവകലാശാല മുൻ വിസി ധർമ്മരാജ് അടാട്ട് നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ തെറ്റാണെന്ന് തെളിയുന്നത്.
വിഷയത്തിൽ മുൻ വിസി മലക്കം മറിയുന്നതായാണ് പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. സർവകലാശാലാ മാനദണ്ഡമനുസരിച്ച് വിദ്യയ്ക്ക് പ്രവേശനം നൽകിയെന്നായിരുന്നു മുൻ വിസി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ സർവകലാശാല മാനദണ്ഡം അനുസരിച്ചായിരുന്നില്ലെന്നും കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു എന്ന ധർമരാജ് അടാട്ടിന്റെ സംഭാഷണമാണ് ഇപ്പോൾ മാധ്യമങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.
വിസിയായിരിക്കെ തന്നെ വന്നു കണ്ട വിദ്യാർഥികളോട് ആയിരുന്നു. വിദ്യയ്ക്ക് പ്രവേശനം നൽകിയത് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞത്. എന്നാൽ സകല സർവകലാശാല മാനദണ്ഡങ്ങളും പാലിച്ചാണ് വിദ്യയുടെ 2022 ലെ പി എച്ച് ഡി പ്രവേശനമെന്നും സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ചിട്ടില്ലെന്നുമായിരുന്നു മുൻ വി സിയുടെ ആദ്യ നിലപാട്.
ലിസ്റ്റിൽ അവസാനക്കാരിയായി വിദ്യയെ ഉൾപ്പെടുത്തിയത് കോടതിയുത്തരവ് മാത്രം പരിഗണിച്ചാണ്. വിദ്യയ്ക്ക് സീറ്റ് നൽകണമെന്നല്ലല്ലോ അപേക്ഷ പരിഗണിക്കാനല്ലേ കോടതി നിർദേശമെന്ന വിദ്യാർഥികളുടെ മറു ചോദ്യത്തിന് നിങ്ങളും കോടതിയിൽ പോയി ഉത്തരവ് സമ്പാദിക്കെന്നായിരുന്നു മറുപ
കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗത്തിൽ പിഎച്ച് ഡിക്കായി പത്തുസീറ്റാണ് 2020 ൽ ഉണ്ടായിരുന്നത്. എന്നാൽ പിന്നീട് 5 സീറ്റ് കൂടി വർധിപ്പിക്കുകയായിരുന്നു. ഈ അധിക പട്ടികയിലാണ് അവസാന സ്ഥാനക്കാരിയായി വിദ്യ പ്രവേശനം നേടിയത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നായിരുന്നു മുൻ വിസി ഡോ. ധർമരാജ് അടാട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്.
ടി നൽകിയത്.