ആദ്യ പ്രണയിനിയോട് പോയി കാസ്റ്റ് ചോദിച്ചു, കൊല്ലം ടൗണില്‍ വച്ച് ഉമ്മ തന്ന് ബസില്‍ കയറിപ്പോയി: അഖില്‍ മാരാര്‍
ബിഗ് ബോസ് സീസണ് 5ലെ ശക്തരായ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് സംവിധായകന് അഖില്‍ മാരാര്‍. തന്റെ ആദ്യ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞ അഖിലിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ ഇഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി തനിക്ക് കൊല്ലം ടൗണില്‍ വച്ച് ഉമ്മ തന്നതിനെ കുറിച്ചാണ് അഖില്‍ മാരാര്‍ പറഞ്ഞത്.
അത്ത പൂക്കളത്തിന്റ ടീമില്‍ അവളെയും ചേര്‍ക്കാന്‍ അസോസിയഷന്‍ നോക്കുന്ന സുഹൃത്തിനോട് ഞാന്‍ പറഞ്ഞു. ഞാന്‍ പൂക്കള്‍ ഒക്കെ അവളുടെ ദേഹത്തേയ്ക്ക് എറിയുമായിരുന്നു. എന്റെ കയ്യിലുള്ള ഫോണില്‍ ഫോട്ടോയെടുത്തു. അവള്‍ എന്നെ നോക്കുന്നുണ്ട് അപ്പോഴൊക്കെ. ഇതുകഴിഞ്ഞ് അവള്‍ ഇറങ്ങിപ്പോയി. ഞാനും ഒറ്റ കുതിപ്പിന് റോഡില്‍ വന്നിട്ട് നോക്കിയപ്പോള്‍ പള്ളിയുടെ അടുത്ത് നിന്ന് അവള്‍ വരികയായിരുന്നു. ഞാന്‍ വിചാരിച്ചു അവള്‍ ക്രിസ്ത്യാനിയാണെന്ന്. ഞാന്‍ അവളുടെ പേര് ചോദിച്ചു. പേര് പറഞ്ഞു.
ഏതാ കാസ്റ്റെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ ചോദിച്ചു, കാസ്റ്റോ അത് എന്തിനാണ് എന്ന്. ഞാന്‍ പറഞ്ഞു എനിക്ക് നിന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. ഭാവിയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായേല്‍ അത് ഇപ്പോഴേ വെട്ടിക്കളയാനാ ഞാന്‍ ചുമ്മാ കാസ്റ്റ് ചോദിച്ചത് എന്ന് വ്യക്തമാക്കി. ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ലേ കാസ്റ്റ് ചോദിക്കരുത് പറയരുത് എന്നൊക്കെയായിരുന്നു അവളുടെ മറുപടി. നാല് മാസം കഴിയുമ്പോള്‍ എന്നോട് പറയരുത്, ചേട്ടാ ചേട്ടന്‍ വൈകിപ്പോയിയെന്ന് എന്നതിനാലാണ് ഞാന്‍ ഇപ്പോള്‍ പറഞ്ഞത് എന്ന് വ്യക്തമാക്കി.
ആര് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞാലും ഞാന്‍ നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട് എന്നത് മനസില്‍ വയ്ക്കുക. ഞാന്‍ കൊള്ളാം എന്ന് തോന്നിയാല്‍ മാത്രം സ്വീകരിച്ചാല്‍ മതി എന്നും അവളോട് വ്യക്തമാക്കി. കൊല്ലം ടൗണില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. കുറേനേരം സംസാരിച്ചപ്പോള്‍ അവളുടെ കണ്ണ് കുറേശ്ശെ നിറയുന്നുണ്ട് എന്ന് എനിക്ക് തോന്നി. പെട്ടെന്ന് ഒരു ബസ് വളഞ്ഞുവന്നു. അപ്പോള്‍ ഒരു ഉമ്മ അവള്‍ തനിക്ക് തന്നു. ചിന്നക്കടയില്‍ വച്ചായിരുന്നു.
Read more
പെട്ടെന്ന് ബസില്‍ അവള്‍ ചാടിക്കയറി. ഞാന്‍ സ്റ്റക്ക് ആയി പോയി. ബസിന്റെ പിറകേ ഞാന്‍ ഓടി. അവള്‍ എന്നെ നോക്കുന്നുണ്ടായിരുന്നു അപ്പോള്‍. ഞാന്‍ ചുംബനം ആംഗ്യം കാണിച്ചു. അവള്‍ക്ക് എന്നെ ഇഷ്ടമാണെന്ന് മനസിലായി. എന്നിട്ടും അവള്‍ ഇഷ്ടം പറഞ്ഞിരുന്നില്ല. ഞാന്‍ ട്യൂട്ടോറിയല്‍ കോളേജില്‍ പഠിക്കുമ്പോള്‍ ഫോണ്‍ വരുകയായിരുന്നു. അവള്‍ എന്നെ ഇഷ്ടമാണെന്ന് പറയുന്നു. ആദ്യത്തെ പ്രണയം ഓര്‍മയുണ്ട്.