ആത്മഹത്യക്ക് ശ്രമിച്ച ശ്രീമഹേഷിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
പുന്നമ്മൂട്ടിൽ നാല് വയസുകാരിയെ കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിൽ കഴിയുന്ന അച്ഛൻ ശ്രീമഹേഷിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് റിപ്പോർട്ടുകൾ . ആലപ്പുഴ മെഡിക്കൽ കോളേജിലെ സർജിക്കൽ ഐസിയുവിലുള്ള ശ്രീമഹേഷ് ഇപ്പോൾ സംസാരിച്ചു തുടങ്ങി.
മാവേലിക്കര സബ്ജെയിലിലാണ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിക്കുന്നത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവമുണ്ടായത്. പ്രതിയെ സെല്ലിലേക്ക് മാറ്റും മുമ്പ് രേഖകൾ ശരിയാക്കാനായി ജയിൽ സൂപ്രണ്ടിന്റെ ഓഫീസിലേക്ക് എത്തിച്ചപ്പോഴാണ് ശ്രീമഹേഷ് ആത്മഹത്യക്ക് ശ്രമിച്ചത്.
അതേസമയം മകളെ കൂടാതെ അമ്മ സുനന്ദ വിവാഹം ഉറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്നിവരേയും കൊലപ്പെടുത്താന്‍ പ്രതി ലക്ഷ്യം വെച്ചിരുന്നതായി പോലീസ് അറിയിച്ചു. കൊല നടത്താനിറങ്ങിയ ഇയാളെ പ്രത്യേകം മഴു തയ്യാറാക്കിയിരുന്നു
4 വയസുള്ള മകളെയാണ് മഹേഷ് വെട്ടിക്കൊലപ്പെടുത്തിയത്. അമ്മ സുനന്ദയെയും മഹേഷ് വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന പേരമകളെ കണ്ട് ഭയന്ന് പുറത്തേക്ക് ഓടിയ സുനന്ദയെ പുറകേ ഓടിയെത്തിയ ശ്രീമഹേഷ് മഴുവിന് വെട്ടുകയായിരുന്നു. സുനന്ദയുടെ കൈയ്ക്കാണ് മഴുകൊണ്ട് വെട്ടേറ്റത്.ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ ശ്രീമഹേഷ് മഴുകാട്ടി ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തു