‘പൊന്നിയിന്‍ സെല്‍വന്‍’ ക്ലോസിംഗ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തിന്റെ ക്ലോസിങ് കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. ചിത്രത്തിന്റെ തിയേറ്റര്‍ റണ്‍ അവസാനിച്ചതായും റിപ്പോര്‍ട്ടുണ്ട്. ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടിന്റെ ടോട്ടല്‍ കളക്ഷന്‍ റിപ്പോര്‍ട്ട് ടോളിവുഡ് ഡോട് കോം ആണ് പുറത്തുവിട്ടത്.
ചിത്രത്തിന്റെ രണ്ടാം ഭാഗം തമിഴ്‌നാട്ടില്‍ നിന്ന് 136.40 കോടിയാണ് നേടിയത്. കേരളത്തില്‍ നിന്ന് ചിത്രം 16.80 കോടിയും കര്‍ണാടകയില്‍ നിന്ന് ചിത്രം 21.10 കോടിയുമാണ് നേടിയത്. ആഗോളതലത്തില്‍ ചിത്രം 338.85 കോടിയാണ് ആകെ നേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ലൈക്ക പ്രൊഡക്ഷന്‍സും മദ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ബി ജയമോഹനും ഇളങ്കോ കുമാരവേലുമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എ.ആര്‍. റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യ റായ് ബച്ചന്‍, തൃഷ കൃഷ്ണന്‍, റഹ്‌മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ബാലാജി ശക്തിവേല്‍, റിയാസ് ഖാന്‍, അര്‍ജുന്‍ ചിദംബരം, സാറാ അര്‍ജുന്‍, കിഷോര്‍ തുടങ്ങി ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖ താരങ്ങള്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.