പി കെ ശശിക്കെതിരെ നടപടിയുണ്ടാകും, ജില്ലാ സെക്രട്ടറിയേറ്റ് യോഗം തുടങ്ങി
പാര്‍ട്ടി ഫണ്ട് തിരിമറി, സ്ത്രീകളോട് അപമര്യാദയായി പെരുമാറല്‍ തുടങ്ങിയ ആരോപണങ്ങളില്‍ മുന്‍ എം എല്‍ എ പി കെ ശശിക്കെതിരെ നടപടിയുണ്ടാകും. ഇന്ന് നടക്കുന്ന പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ശശിക്കെതിരെ നടപടി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടക്കുന്ന യോഗമാണ് ഇന്ന് നടക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശന്റെ അന്വേഷണ റിപ്പോര്ട്ടിന്മേല് ആയിരിക്കും ശശിക്കെതിരെ നടപടിയുണ്ടാവുക. ജില്ലാ സെക്രട്ടറിയേറ്റംഗമായ ശശിയെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്തിയേക്കുമെന്നാണ് അറിയുന്നത്.