റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
പത്തനംതിട്ട :ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ച് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.രാവിലെ സ്കൂളിലേക്ക് കുട്ടികളുമായി പോയ ബസായിരുന്നു ഇത്. അപകട സമയത്ത് എട്ട് കുട്ടികൾ ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിക്കും ആയയ്ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.