മകള്‍ ഫോണെടുത്തു, അമ്മയ്ക്ക് നഷ്ടപ്പെട്ടത് 250000 -ത്തിലധികം രൂപ
കുട്ടികളുടെ അടുത്ത് നിന്നും മൊബൈല്‍ ഫോണുകള്‍ മാറ്റണം എന്ന് എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ച് ബാങ്ക് ഇടപാടുകളും മറ്റും നടത്തുന്ന ഫോണ്‍ ആണെങ്കില്‍. അതുപോലെ തന്നെ കുട്ടികള്‍ മാതാപിതാക്കളുടെ ഫോണ്‍ വഴി വലിയ വിലയ്ക്ക് വിവിധ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നതും അതുവഴി മാതാപിതാക്കള്‍ക്ക് പണം നഷ്ടപ്പെടുന്നതും എല്ലാം ഇപ്പോള്‍ വാര്‍ത്തകള്‍ ആവാറുണ്ട്. അങ്ങനെ, ഒരു യുവതിക്ക് തന്റെ പത്ത് വയസുകാരി മകള്‍ ഫോണ്‍ എടുത്ത് കളിച്ചതിന്റെ പേരില്‍ നഷ്ടപ്പെട്ടത് 250000 രൂപയ്ക്ക് മുകളിലാണ്.
ജോര്‍ജിന മുണ്ടേ എന്ന യുവതിയാണ് തന്റെ ബാങ്ക് ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നും തന്റെ മകള്‍ പത്ത് വയസുകാരി പ്രിംറോസ് നൂറുകണക്കിന് പണമിടപാടുകള്‍ നടത്തിയതായും അതുവഴി ഇത്രയധികം പണം നഷ്ടപ്പെടുത്തിയതായും മനസിലാക്കിയത്. സം?ഗതി അറിഞ്ഞ അമ്മ ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.എന്താണ് സംഭവിച്ചതെന്ന് താന്‍ അന്വേഷിച്ചുവെന്ന് ബിബിസി റേഡിയോ ഫോര്‍ പ്രോഗ്രാമായ യു ആന്റ് യുവേഴ്സിനോട് ജോര്‍ജിന പറഞ്ഞു. റോബ്ലോക്‌സ് എന്ന ഓണ്‍ലൈന്‍ ഗെയിം കളിക്കുമ്പോള്‍ പേയ്മെന്റുകള്‍ നടത്തുന്നതിന് വേണ്ടി മകള്‍ തന്റെ ഐപാഡിലെ പാസ്വേഡ് വരെ മാറ്റിയെന്നും അവള്‍ പറയുന്നു. കളിക്കാര്‍ക്ക് ഈ ആപ്പില്‍ വസ്ത്രങ്ങളും ആക്‌സസറികളും വാങ്ങാം അത് കൂടാതെ കൂടുതല്‍ പണം ചെലവഴിച്ച് കൂടുതല്‍ ഗെയിമുകള്‍ സ്വന്തമാക്കാനും സാധിക്കും. അങ്ങനെയാണ് ജോര്‍ജിനയ്ക്ക് തന്റെ ഇത്രയധികം പണം നഷ്ടപ്പെട്ടത്.
എന്നാല്‍, ആ പണം തിരികെ കിട്ടാന്‍ എന്തെങ്കിലും സാധ്യതയുണ്ടോ എന്നും അന്വേഷിച്ച് അവള്‍ ബാങ്കിനെ സമീപിച്ചു. എന്നാല്‍, സ്വന്തം അക്കൗണ്ടില്‍ നിന്നും തന്നെ നടന്ന ഇടപാടുകളായതിനാല്‍ തന്നെ പണം തിരികെ കിട്ടില്ല എന്നായിരുന്നു ബാങ്കിന്റെ മറുപടി. പിന്നാലെയാണ് കണ്‍സ്യൂമര്‍ അഫയേഴ്‌സ് പ്രോ?ഗ്രാമായ യൂ ആന്‍ഡ് യുവേഴ്‌സിനെ ജോര്‍ജിന സമീപിച്ചത്. മുഴുവന്‍ പണവും തിരികെ കിട്ടും എന്നാണ് പിന്നാലെ ജോര്‍ജിനയ്ക്ക് ഉറപ്പ് ലഭിച്ചത്.