എ ഐ വൈ എഫ് നിലപാട് അപക്വം എൻ വൈ സി ജില്ലാ കമ്മിറ്റി
എ ഐ വൈ എഫ് നിലപാട് അപക്വം എൻ വൈ സി ജില്ലാ കമ്മിറ്റി :-
പത്തനംതിട്ട:വനം വകുപ്പ് മന്ത്രി ശ്രീ എ കെ ശശീന്ദ്രനെ ഇകഴ്ത്തിക്കാട്ടാനുള്ള എ ഐ വൈ എഫ് നിലപാട് തികച്ചും പക്വതയില്ലായ്മയാണ് എന്ന് എൻ വൈ സി ജില്ലാ കമ്മിറ്റി.എ ഐ വൈ എഫ് ആദ്യം സ്വന്തം മന്ത്രിമാരുടെ വകുപ്പുകൾ നേരായ മുറക്ക് കൈകാര്യം ചെയ്യാൻ പഠിപ്പിച്ചിട്ടു വനം മന്ത്രിക്കു ക്ളാസ് എടുക്കാൻ വന്നാൽ മതിയെന്നും ,അടിയന്തര പ്രാധാന്യമുള്ളതും സാധാരണ ജനങ്ങളെ നെരിട്ടു ബാധിക്കുന്നതുമായ ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ റേഷൻ കടകളുടെ പ്രവർത്തനം പോലും കുറ്റമറ്റ രീതിയിൽ കൊണ്ടുപോകാൻ സാധിക്കാത്ത എ ഐ വൈ എഫ് ന്റെ സ്വന്തം മന്ത്രിയെ ആദ്യം വകുപ്പിന്റെ ഭരണം എങ്ങനെ നിർവഹിക്കണം എന്ന് പഠിപ്പിക്കാനും സാങ്കേതീകത്വം പറഞ്ഞു ഒഴിഞ്ഞു മാറാൻ ശ്രമിക്കാതെ ഇ പേസ് മെഷീനിലെയും സെർവറിലെയും പ്രവർത്തനത്തിലെ പിഴവുകൾ എത്രയും വേഗം തീർത്തു പൊതുജനങ്ങളുടെ ബുദ്ധിമുട്ടിനു എത്രയും വേഗം പരിഹാരം കാണണം എന്ന് പറയുകയുമാണ് എ ഐ വൈ എഫ് ആദ്യം ചെയ്യേണ്ടതെന്നും എന്ന് എൻ വൈ സി ജില്ലാ സെക്രട്ടറി ബെൻസൺ ഞെട്ടൂർആവശ്യപ്പെട്ടു .
വന്യ മൃഗമായ കാട്ടു പോത്തിന്റെ ആക്രമണം മൂലം മൂന്നു ജീവനുകൾ അകാലത്തിൽ പൊളിഞ്ഞതിൽ അതിയായ ദുഃഖം രേഖപെടുത്തുന്നു ഒപ്പംതന്നെ ഇതേപോലുള്ള ആക്രമണങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ സത്വര നടപടികൾ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും തികച്ചും ജനോപകാരപ്രദമായ നിലപാടും നടപടികളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാരിന്റെ ഭാഗമായ വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ ഒറ്റതിരിഞ്ഞു ആക്രമിക്കാനുള്ള നീക്കം അനുവദിക്കില്ലെന്നും എൻ വൈ സി ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു ..