ഇരുട്ടടിയായി വൈദ്യുതി നിരക്കും കൂടുന്നു, യൂണിറ്റിന് 80 പൈസ വരെ വര്‍ധിച്ചേക്കും; കൂട്ടേണ്ട സാഹചര്യമെന്ന് മന്ത്രി

Spread the love

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി. കെഎസ്ഇബി നഷ്ടത്തിലാണ്. ഇറക്കുമതി ചെയ്യുന്ന കല്‍ക്കരി ഉപയോഗിക്കണമെന്ന കേന്ദ്ര നയവും തിരിച്ചടിയായതായും മന്ത്രി പറഞ്ഞു.

കമ്പനികള്‍ കൂടിയ വിലക്ക് ആണ് വൈദ്യുതി തരുന്നത്. അതേ സമയം സാധാരണ ജനങ്ങള്‍ക്ക് ഇരുട്ടടിയാകുന്ന നിരക്ക്  വര്‍ധന ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. വൈദ്യുതി നിരക്ക് കൂട്ടാന്‍ നടപടി തുടങ്ങിയിട്ടുണ്ട്.

റെഗുലേറ്ററി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കി.യൂണിറ്റിന് 25 പൈസമുതല്‍ 80 പൈസ വരെ കൂടിയേക്കും.ജൂലൈ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ തവണ 6.6 ശതമാനം നിരക്ക് കൂട്ടിയിരുന്നു.

അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. നാല് മേഖലകളായി തിരിച്ച് വിശദമായ തെളിവെടുപ്പ് നടത്തി. കൂടുതല്‍ വിവരശേഖരണത്തിന്റെ  ആവശ്യം വരുന്നില്ലെന്ന് കമ്മീഷന്‍ വിലയിരുത്തിയതോടെയാണ് നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നത്. ഏപ്രില്‍ ഒന്നിനായിരുന്നു പുതിയ നിരക്കുകള്‍ നിലവില്‍ വരേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *