പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു.
കോഴിക്കോട്: കോയമ്പത്തൂർ സ്ഫോടനക്കേസിന് ആധാരമായെന്ന് ആരോപിക്കപ്പെട്ട ഗൂഢാലോചനക്കേസിൽ പിഡിപി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ 25 വർഷത്തിന് ശേഷം വെറുതെവിട്ടു. കോയമ്പത്തൂരിൽ സ്ഫോടന പരമ്പര നടത്താൻ ഗുഢാലോചന നടത്തിയെന്ന കേസിലാണ് കോടതി നടപടി.
മഅ്ദനിയെക്കൂടാതെ മൂന്നുപേരെയും കോഴിക്കോട് അഡീഷനൽ സെഷൻസ് കോടതി 3 ജഡ്ജി മധു വെറുതെവിട്ടു. ഒന്നാം പ്രതി കോഴിക്കോട് മാറാട് ബീച്ച് റോഡിൽ വാട്ടർ ടാങ്കിനു സമീപം നടുവട്ടം കോബോളിപ്പറമ്പ് വീട്ടിൽ എ ടി മുഹമ്മദ് അശ്റഫ്, രണ്ടാം പ്രതി പയ്യാനക്കൽ പന്നിയങ്കര മുല്ലവീട്ടിൽ എം വി സുബൈർ, മൂന്നാം പ്രതി മലപ്പൂറം നിലമ്പൂർ സ്വദേശി അയ്യപ്പൻ, നാലാംപ്രതി അബ്ദുന്നാസിർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.
മഅ്ദനിക്കു വേണ്ടി അഡ്വ. എം അശോകനും മറ്റു മൂന്നുപേർക്കു വേണ്ടി അഡ്വ. കെപി മുഹമ്മദ് ശരീഫുമാണ് ഹാജരായത്. കേസിൽ ആകെ അഞ്ചു പ്രതികളാണുള്ളത്. കോഴിക്കോട് സ്വദേശി നൂഹ് എന്ന മാങ്കാവ് റഷീദിനെതിരായ കേസ് നടപടികൾ കോടതിയുടെ പരിഗണനയിലാണ്