ശനിയാഴ്ച മുതല്‍ തിങ്കള്‍ വരെ വിവിധ ട്രെയിനുകള്‍ റദ്ദാക്കി
കൊച്ചി: ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. ഇരുപതാം തീയതിയിലെ മംഗളൂരു-നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ്, 21-ാംതീതയി കൊച്ചുവേളി-ലോക്മാന്യതിലക് ഗരീബ്‌രഥ് എക്‌സപ്രസ്, നാഗര്‍കോവില്‍-ബംഗളൂരു പരശുറൂം എക്‌സ്പ്രസ്, കൊച്ചുവേളി-നിലമ്പൂര്‍ രാജ്യറാണി, തിരുവനന്തപുരം- മധുര അമൃത എക്‌സ്പ്രസ്, 22ലെ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്, നിലമ്പൂര്‍-കൊച്ചുവേളി രാജ്യറാണി, മധുര-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. 21-ാംതീയതിയിലെ വേണാട് എക്‌സ്പ്രസ് എറണാകുളത്തും ഷൊര്‍ണൂരിനുമിടയില്‍ ഭാഗികമായി റദ്ദാക്കി.