കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം 18 ന് ശേഷം

Spread the love

കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ഹൈക്കമാൻഡ് ചർച്ചകൾ ഇന്നും ഡൽഹിയിൽ തുടരും. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാന്‍ഡ്.

ചർച്ചകൾക്കായി ഇന്നലെ ഡൽഹിയിലെത്തിയ സിദ്ധരാമയ്യ നേതാക്കളെ കാണാനായി കാത്തിരിക്കുകയാണ്. ഹൈക്കമാൻഡ് ക്ഷണിച്ചിട്ടും എത്താതിരുന്ന ശിവകുമാർ ഡൽഹിയിലേക്ക് തിരിച്ചു.
എഐസിസി നിയോഗിച്ച നിരീക്ഷകർ ഇന്നലെ ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പ്രകാരം ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കാണ്. എങ്കിലും സമവായത്തിലൂടെ മാത്രമേ തീരുമാനം പ്രഖ്യാപിക്കൂ എന്നാണ് കർണാടകയുടെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജ്ജെവാല വ്യക്തമാക്കിയിരിക്കുന്നത്. ഡി. കെ ശിവകുമാർ ഡൽഹിയിൽ എത്തിയാൽ സമവായത്തിലെത്തി പ്രഖ്യാപനം നടത്താമെന്നാണ് ഹൈക്കമാന്‍ഡിന്‍റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *