എസ്‌എസ്‌എല്‍സി ഫലം ശനിയാഴ്‌ച; ഹയര്‍ സെക്കന്‍ഡറി മെയ് 25ന്

Spread the love

എസ്‌എസ്‌എല്‍സി ഫലം ശനിയാഴ്‌ച; ഹയര്‍ സെക്കന്‍ഡറി മെയ് 25ന്

എസ്‌എഎസ്‌എല്‍സി പരീക്ഷാ ഫലം മെയ് 20ന് പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

ജൂണ്‍ മാസം ഒന്നിന് സ്‌കൂളുകള്‍ തുറക്കും. 47 ലക്ഷം വിദ്യാര്‍ത്ഥികളാണ് സ്‌കൂളുകളില്‍ എത്തിച്ചേരുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ കുട്ടികളുടെ എന്നതില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. എല്ലാ സ്കൂളുകളിലും പ്രവേശനോത്സവം ഉണ്ടാകും. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയന്‍കീഴ് ബോയ്സ് സ്കുളില്‍ മുഖ്യമന്ത്രി നിര്‍വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

വരാന്‍ പോകുന്ന വര്‍ഷം മുതല്‍ ഭിന്നശേഷി സൗഹൃദമായിരിക്കും അധ്യയനമെന്നും മന്ത്രി പറഞ്ഞു. സ്കൂള്‍ ക്യാംപസുകള്‍ ശുചീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രീന്‍ ക്യാംപസ്, ക്ലീന്‍ ക്യാംപസ് എന്നതാണ് അടുത്ത ഒരു വര്‍ഷത്തെ മുദ്രാവാക്യം. പാഠപുസ്തക, യൂണിഫോം വിതരണം ഒരു മാസം മുന്‍പേ പൂര്‍ത്തിയാക്കിയെന്നും മന്ത്രി പറഞ്ഞു.

‘ലഹരി വിരുദ്ധ ക്യാംപെയിന്‍ സ്കൂളുകളില്‍ വിപുലമായി നടത്തും. അധ്യാപകര്‍ കുട്ടികളുടെ വീട്ടിലെത്തി ബോധവല്‍ക്കരിച്ചിരുന്നു. സ്കുള്‍ ക്യാംപസ് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്കുള്‍ ടൈമില്‍ ഒരു കുട്ടികളെയും മറ്റ് പരിപാടികളില്‍ പങ്കെടുപ്പിക്കില്ല. കുട്ടികള്‍ വൈകിട്ട് വരെ ക്ലാസില്‍ ഉണ്ടോ എന്ന് അധ്യാപകര്‍ ഉറപ്പാക്കണം’; മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *