മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കം; ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ല,നിലപാടിലുറച്ച് ഡി.കെ.ശിവകുമാര്‍
കർണാടക മുഖ്യമന്ത്രി ആരാകുമെന്ന ചർച്ചകള്‍ക്കിടെ നിലപാടിലുറച്ച് ഡി .കെ.ശിവകുമാര്‍. ഡല്‍ഹിയില്‍ പോകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും ഡി.കെ വ്യക്തമാക്കി. ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ജനം തിരിച്ചും നൽകിയെന്ന് അദ്ദേഹം പറഞ്ഞു.
പിറന്നാൾ ദിനത്തിൽ ഹൈക്കമാൻഡ് മുഖ്യമന്ത്രിപദം സമ്മാനമായി നൽകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയിരുന്നു അദ്ദേഹം.
എന്നാൽ കര്‍ണാടക മുഖ്യന്ത്രി ആരാകും എന്നത് സംബന്ധിച്ച് ഇന്ന് രാത്രിയോടെ അന്തിമ തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രി കസേരയ്ക്കായി രംഗത്തുള്ള പ്രതിപക്ഷ നേതാവായിരുന്ന സിദ്ധരാമയ്യയും കെപിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാറും ഇന്ന് വൈകീട്ടോടെ ഡല്‍ഹിയിലെത്തുമെന്നാണ് വിവരം . വൈകീട്ട് 3.30 ഓടെ ഇരുവരും ഹൈക്കമാന്‍ഡിനെ കാണുമെന്നാണ് സൂചന.