ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു
കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ കെട്ടിടത്തിൽനിന്ന് വീണു മരിച്ചു. കോട്ടയം രാമപുരം സ്റ്റേഷനിലെ എസ്ഐ ജോബി ജോർജാണ് മരിച്ചത്.
രാത്രി പട്രോളിങ്ങിനിടെയാണ് ജോബി ജോർജ്ജ് അപകടത്തിൽപെട്ടത്. ചീട്ടുകളി സംഘത്തെ പിടിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടം. കെട്ടിടത്തിൽനിന്നു വീണ് പരുക്കേറ്റ എസ്ഐയെ പാലായിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ചീട്ടുകളി സംഘം ഉണ്ടായിരുന്ന മുറി ചവിട്ടിത്തുറക്കുന്നതിനിടെ ആയിരുന്നു കാൽ വഴുതി വീണത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോബി ജോർജ് പുലർച്ചെയോടെയാണ് മരിച്ചത്.