കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവിന്‍റെ സൂചന നല്‍കി എല്ലാ മേഖലയിലും മുന്നേറ്റം.കോണ്‍ഗ്രസ്
കര്‍ണാടകയില്‍ ശക്തമായ തിരിച്ചുവരവിന്‍റെ സൂചന നല്‍കി എല്ലാ മേഖലയിലും മുന്നേറ്റം
തുടരുകയാണ് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷ സംഖ്യ പിന്നിട്ട് മേധാവിത്വം നിലനിര്‍ത്തുകയാണ്. 119 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്
70 സീറ്റുകളില്‍ മാത്രമാണ് ഭരണകക്ഷിയായ ബിജെപി മുന്നില്‍. ബിജെപിയുടെ പല മന്ത്രിമാരും പ്രമുഖ നേതാക്കളും പിന്നിലാണ്. ജെഡിഎസ് 29 സീറ്റുകളിലും മറ്റുള്ളവര്‍ ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ബിജെപിയുടെ മോദി ഷോയും വര്‍ഗീയതയിലും വിദ്വേഷത്തിലുമൂന്നിയ പ്രചരണം ചീറ്റി എന്ന് തെളിയിക്കുന്ന കണക്കുകളാണ് തുടക്കം മുതല്‍ തന്നെ കാണാനായത്. വോട്ടെണ്ണലിന്‍റെ ആദ്യഘട്ടം മുതല്‍ കോണ്‍ഗ്രസ് മുന്നേറ്റമാണ് പ്രകടമായത്.
അതേസമയം, കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ഇതിനോടകം ആഹ്ലാദവും ആഘോഷവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആളൊഴിഞ്ഞ് ശോകമൂകമാണ് ബിജെപി ഓഫീസുകള്‍. ബിജെപിയുടെ അഴിമതി-വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ കോണ്‍ഗ്രസ് പ്രചരണം വിജയം കണ്ടെന്നു തെളിയിക്കുന്നതാണ് ഇപ്പോഴും തുടരുന്ന ആധിപത്യം.