ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി നടൻ മമ്മൂട്ടി
ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തി നടൻ മമ്മൂട്ടി
ഡ്യൂട്ടിക്കിടെ രോഗിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദനയുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ നടൻ മമ്മൂട്ടി എത്തി..
രാത്രി 9.30 ഓടെയാണ് നടൻ മമ്മൂട്ടിയും, രമേഷ് പിഷാരടിയും ഒപ്പം നിർമ്മാതാവ് ആൻ്റോ ജോസഫ്, ചിന്താ ജെറോം എന്നിവരും ഡോ. വന്ദനയുടെ കോട്ടയം മുട്ടുചിറയിലെ വീട്ടിലെത്തിയത്.
വന്ദനയുടെ പിതാവ് മോഹൻദാസിനെയും മറ്റ് കുടുംബാംഗങ്ങളെയും സന്ദർശിച്ച് ദു:ഖത്തിൽ പങ്ക് ചേർന്ന് മമ്മൂട്ടി ആശ്വസ വാക്കുകൾ പറഞ്ഞാണ് മടങ്ങിയത്.