പൊള്ളാച്ചിയില്‍ കോളജ് വിദ്യാര്‍ഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരില്‍ അറസ്റ്റില്‍

Spread the love

കണ്ണൂര്‍: കോട്ടാംപട്ടി ഗൗരിനഗറിലെ അപ്പാര്‍ട്‌മെന്റില്‍ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികള്‍ കണ്ണൂരില്‍ പിടിയില്‍. ഇടയാര്‍പാളയം സ്വദേശി സുജയ് (30), ഇയാളുടെ മലയാളിയായ ഭാര്യ രേഷ്മ (25) എന്നിവരെയാണ് കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂര്‍ ഇടയാര്‍പാളയം സ്വദേശിയും സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയുമായ സുബ്ബലക്ഷ്മി (20) ആണു കൊല്ലപ്പെട്ടത്.
സുബ്ബലക്ഷ്മിയെ മേയ് രണ്ടിനാണ് കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ വ്യാപാരിയായ സുജയിന്റെ അപ്പാര്‍ട്ട്‌മെന്റില്‍നിന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ അലര്‍ച്ച കേട്ട അയല്‍വാസികള്‍ വിവരം അറിയിച്ചതനുസരിച്ചു മഹാലിംഗപുരം പൊലീസ് സ്ഥലത്തെത്തിയപ്പോഴാണു മൃതദേഹം കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *