ഇടുക്കി കുട്ടിക്കാനത്തിന് സമീപം മുറിഞ്ഞപുഴയില്‍ ഓട്ടോയുടെ മുകളിലേക്ക് ടോറസ് ലോറി മറിഞ്ഞു.ഓട്ടോ ഡ്രൈവര്‍ മരിച്ചു.
മുണ്ടക്കയം: കോട്ടയം കുമളി പാതയില്‍ മുറിഞ്ഞപുഴയ്ക്ക് സമീപം കൊടും വളവില്‍ ടോറസ് ലോറി ഓട്ടോറിക്ഷയുടെ മുകളിലേക്ക് മറിഞ്ഞ് അപകടം.അപകടത്തില്‍ ഒരാള്‍ മരിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ പറത്താനം സ്വദേശി പുതുവേല്‍ മെല്ബിന് ആണ് അപകടത്തില്‍ മരിച്ചത്
.വളവില്‍ അപകടത്തില്‍പ്പെട്ട ലോറിയ്ക്കടിയില്‍ ഓട്ടോറിക്ഷ പെട്ടുപോകുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.മുണ്ടക്കയത്തു നിന്നും അപ്പകച്ചവടത്തിന്റെ ആവശ്യത്തിനായി പോകുകയായിരുന്നു മെല്ബിന് .
കൊല്ലം-തേനി ദേശീയപാതയില്‍ മുറിഞ്ഞപുഴയില്‍ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം.
കോട്ടയം ഭാഗത്തേക്ക്
വരുകയായിരുന്ന ലോറി മുറിഞ്ഞപുഴ വളവില്‍ വച്ച് നിയന്ത്രണംതെറ്റി എതിര് ദിശയില്‍ വരുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മറിയുകയായിരുന്നു.
ഓട്ടോറിക്ഷ പൂര്‍ണമായും നിറയെ ലോഡുമായിരുന്ന ലോറിക്ക് അടിയിലായിരുന്നു.പോലീസും, ഫയര്‍ഫോഴ്സും അധികൃതര്‍ എത്തി ലോറി വടം കെട്ടി വലിച്ച് ഉയര്‍ത്തിയശേഷമാണ് ഓട്ടോറിക്ഷയ്ക്ക് ഉള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ പുറത്തെടുത്തത്.ലോറി ഡ്രൈവര്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു.