‘ദ് കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേര്‍ എന്നാക്കി
തിരുവനന്തപുരം: ‘ദ് കേരള സ്റ്റോറി’ സിനിമയിലെ അവകാശവാദം തിരുത്തി നിര്‍മാതാക്കള്‍. കേരളത്തിലെ 32,000 യുവതികള്‍ മതം മാറി ഐഎസില്‍ ചേര്‍ന്നുവെന്ന ഭാഗം മൂന്നുപേര്‍ എന്നാക്കി. സിനിമയുടെ ട്രെയ്ലറിന്റെ യൂട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. മൂന്നു യുവതികളുടെ ജീവിതം ഇല്ലാതായ കഥ എന്നാണ് ട്രെയ്ലറിന്റെ പുതിയ ഡിസ്‌ക്രിപ്ഷന്‍.
മതപരിവര്‍ത്തനത്തിലൂടെ രാജ്യംവിട്ട പെണ്‍കുട്ടികളുടെ കണക്കില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നേരത്തേ സിനിമയുടെ സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞിരുന്നു. 32,000 പേരെക്കുറിച്ചുള്ള പരാമര്‍ശം സിനിമ കണ്ടാല്‍ ബോധ്യപ്പെടുമെന്നും 7 വര്‍ഷം ഗവേഷണം നടത്തിയാണ് സിനിമ തയാറാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് ഡിസ്‌ക്രിപ്ഷനില്‍ മാറ്റം വരുത്തിയത്