സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്. ഐപിസി 120 ബി, ഐപിസി 500 വകുപ്പുകള്‍ പ്രകാരം സ്വപ്ന സുരേഷിനെതിരെ കേസെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ പരാതി പിന്‍വലിക്കാന്‍ വിജേഷ് പിള്ള മുഖേന എംവി ഗോവിന്ദന് 30 കോടി രൂപ വാഗ്ദാനം ചെയ്തെന്നായിരുന്നു സ്വപ്നയുടെ ആരോപണം. ആരോപണത്തില്‍ ഗൂഢാലോചന ഉണ്ടെന്നും വ്യക്തി ജീവിതത്തെ കരിനിഴലില്‍ ആക്കിയെന്നും ചൂണ്ടികാട്ടി സ്വപ്നക്കെതിരെ നടപടി ആവശ്യപെട്ടാണ് ഗോവിന്ദന് കോടതിയെ സമീപിച്ചിരിക്കുന്നത്.