വീഡിയോകണ്ടുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു
തൃശൂര്‍: വീഡിയോകണ്ടുകൊണ്ടിരിക്കെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ടുവയസ്സുകാരി മരിച്ചു. തൃശൂര്‍ തിരുവില്വാമല പുനര്‍ജനി പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീക്കാണ് ദാരുണാന്ത്യം. തിങ്കളാഴ്ച രാത്രി പത്തോടെയാണ് സംഭവം.
ആദിത്യശ്രീ മൊബൈലില്‍ വീഡിയോ കാണവെയാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് വീട്ടുകാര്‍ നല്‍കുന്ന വിവരം. മുഖത്തും കൈക്കും ഗുരുതര പരിക്കേറ്റ കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.തിരുവില്വാമല പുനര്‍ജനി ക്രൈസ്റ്റ് ന്യൂ ലൈഫ് സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ആദിത്യശ്രീ. പൊട്ടിത്തെറിച്ച മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. സംഭവത്തില്‍ പൊലീസ് പൊലീസ് അന്വേഷണം തുടങ്ങി.