ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി

Spread the love

തൊടുപുഴ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ ട്രാവലർ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം മൂന്നായി. 20 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. 17 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വൈകീട്ട് 6.45 ഓടെയൊണ് അപകടം ഉണ്ടായത്. തിരുനെൽവേലിയിൽ നിന്ന് മുന്നാർ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാ​ഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തിൽപ്പെട്ടത്. തോണ്ടി മലയിലെ എസ് വളവിൽ വച്ച് നിയന്ത്രണം വിട്ട ട്രാവലർ കൊക്കയിലേക്ക് മറിയുകയായിരുന്നു.

തിരുനെൽവേലി സ്വദേശി സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. തമിഴ്നാട് തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. ഇവരെ നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്.

പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. എസ് വളവിൽ വെച്ചാണ് അപകടം നടന്നത്. തോണ്ടിമല ഇറച്ചിൽ പാലത്തിന് സമീപത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *