തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സാധാരണക്കാര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ പട്ടികജാതി ഫണ്ട് വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ പട്ടികജാതി ഫണ്ട് വെട്ടിപ്പിൽ സിപിഎം അന്വേഷണം. ഡിവൈഎഫ്ഐ നേതാവ് പ്രതിൻ സാജ്കൃഷ്ണ ഉൾപ്പെടെയുള്ള നേതാക്കൽക്കെതിരെയാണ് അന്വേഷണം. മുൻ മേയർ സി ജയൻബാബു, ജില്ലാ സെക്രട്ടേറിയറ്റ് അം​ഗം എസ് പുഷ്പലത എന്നിവരാണ് കമ്മീഷൻ അം​ഗങ്ങൾ

സാധാരണക്കാർക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ വ്യാജ അക്കൗണ്ട് ഉണ്ടാക്കി തട്ടിയെടുത്തു എന്നാണ് ആരോപണം. വിഭാ​ഗീയ പ്രവണത രൂക്ഷമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു ഏരിയാ സെക്രട്ടറിമാരെ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ പങ്കെടുത്ത യോ​ഗത്തിലാണ് തീരുമാനം.

നേമം, വിതുര, കിളിമാനൂർ, നെടുമങ്ങാട് ഏരിയാ സെക്രട്ടറിമാരെയാണ് മാറ്റുന്നത്. നേമത്ത് പാറക്കുഴി സുരേന്ദ്രനും വിതുരയിൽ ഷൗക്കത്തലിയുമാണ് ഏരിയാ സെക്രട്ടറിമാർ. കഴക്കൂട്ടം ഏരിയാ സെക്രട്ടറി ശ്രീകാര്യം അനിൽ ആരോ​ഗ്യപ്രശ്നങ്ങളും നേരിടുന്നുണ്ട്. തലസ്ഥാന ന​ഗരിയിൽ പാർട്ടി പ്രവർത്തനം കൂടുതൽ ശക്തമാക്കുക കൂടി ലക്ഷ്യമിട്ടാണ് ഏരിയ കമ്മിറ്റിയിൽ മാറ്റം കൊണ്ടുവരുന്നത്.

പ്രസന്ന കുമാറാണ് നിലവിൽ പാളയം ഏരിയാ സെക്രട്ടറി. ഇവിടെ സംസ്ഥാന സെന്ററിന്റെ നിർദേശം അനുസരിച്ച് കൂടുതൽ ഇടപെടൽ ഉണ്ടാകാനും സാധ്യതയുണ്ട്. വിഭാ​ഗീയത, വ്യക്തി വിദ്വേഷത്തെത്തുടർന്നുള്ള നടപടികൾ എന്നിവയ്ക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എംവി ​​ഗോവിന്ദൻ മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *