ദേവികുളം മുൻ എംഎൽഎ കയ്യേറി കൈവശപ്പെടുത്തിയിരുന്ന ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു
മൂന്നാർ: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ നടപടിയെടുത്ത് റവന്യൂ വകുപ്പ്. എസ് രാജേന്ദ്രൻ കയ്യേറി കൈവശപ്പെടുത്തിയിരുന്ന ഭൂമി റവന്യൂ വകുപ്പ് തിരിച്ചു പിടിച്ചു. മൂന്നാര്‍ ഇക്കാ നഗറിലെ 9 സെന്‍റ് ഭൂമിയാണ് തിരിച്ചുപിടിച്ചത്
അതിനിടെ, റവന്യൂ വകുപ്പിന്റെ നടപടിക്കെതിരെ എസ് രാജേന്ദ്രൻ രംഗത്തെത്തി. തനിക്ക് നോട്ടിസ് നൽകാതെയാണ് റവന്യുവകുപ്പ് നടപടിയെടുത്തതെന്നാണ് രാജേന്ദ്രന്‍ പറയുന്നത്.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തിൽ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നടപടിയെടുക്കാൻ പാടില്ല. വിവരം ഹൈക്കോടതിയെ അറിയിക്കുമെന്നും രാജേന്ദ്രന്‍ പറഞ്ഞു