കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോണി നെല്ലൂർ രാജിവെച്ചു, യു ഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു, പുതിയ ദേശീയ പാർട്ടി രൂപീകരിക്കും
കേരള കോൺഗ്രസ് ജോസഫ് വിഭാഗം പിളർപ്പിലേക്ക്, വൈസ് ചെയർമാൻ
ജോണി നെല്ലൂർ രാജിവെച്ചു, യു ഡിഎഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു, പുതിയ ദേശീയ പാർട്ടി രൂപീകരിക്കും
ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് വിട്ടു. യു.ഡി.എഫ് സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞു.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉണ്ടായിരുന്ന കാലത്തെ സമീപനമല്ല ഇപ്പോഴുള്ളതെന്നും അദ്ദേഹം ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ഘടകകക്ഷികൾക്ക് യുഡിഎഫിൽ നിന്ന് അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല.നിലവിലുള്ള ഒരു പാർട്ടിയിലും ചേരില്ലെന്നും ജോണി നെല്ലൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
നിലവിലെ ഒരു രാഷ്ട്രീയ പാർട്ടിയിലും ചേരില്ലെന്നും ദേശീയ കാഴ്ചപ്പാടുള്ള പുതിയ സെക്കുലർ പാർട്ടി രൂപീകരിക്കുമെന്നും ജോണി നെല്ലൂർ പറഞ്ഞു
കാർഷിക വിളകൾക്ക് വില ലഭിക്കണം. റബറിനെ കാർഷിക വിളയായി ഇപ്പോഴും പ്രഖ്യാപിച്ചിട്ടില്ല. നെല്ലിന്റെ സംഭരണ വില വർധിപ്പിക്കണം. കർഷകർക്ക് താങ്ങാകുന്ന പാർട്ടിയായിരിക്കും പുതിയ പാർട്ടിയെന്നും ജോണി നെല്ലൂർ പറഞ്ഞു.
കേരള കോൺഗ്രസിലെ ഏതാനും നേതാക്കൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് റിപ്പോർട്ട്. കേരള കോൺഗ്രസിൽ നിന്നും രാജിവെച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിക്ടർ ടി തോമസും ഇടുക്കി മുൻ. എം എൽ എ മാത്യു സ്റ്റീഫനും പുതിയ പാർട്ടിയിൽ ചേർന്നേക്കും.