പ്ലസ് ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് എതിരായ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കി.
പ്ലസ് ടു കോഴക്കേസിൽ കെ.എം.ഷാജിക്ക് എതിരായ എഫ്.ഐ.ആർ ഹൈകോടതി റദ്ദാക്കി. ഷാജി നൽകിയ ഹർജി പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. നേരത്തെ കോഴക്കേസുമായി ബന്ധപ്പെട്ട എഫ്.ഐ.ആർ കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വിജിലൻസ് കേസിലെ എഫ്.ഐ.ആർ കോടതി റദ്ദാക്കിയത്.
2016-ല്‍ അഴീക്കോട് എംഎല്‍എയായിരുന്ന സമയത്ത് അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കേസ്. മുസ്ലിം ലീഗ് മുന്‍ നേതാവ് ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് വിജിലൻസ് കേസെടുക്കുകയും ഷാജിക്കെതിരെ അന്വേഷണം നടത്തുകയും ചെയ്തത്.