ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ വൈകിയതിന് യുവാവ് അച്ഛനെ അടിച്ചുകൊന്നു
തൃശ്ശൂർ: ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ വൈകിയതിന് യുവാവ് അച്ഛനെ അടിച്ചുകൊന്നു.
തൃശ്ശൂർ കോടന്നൂരിൽ ആണ് സംഭവം. 60 കാരനായ ജോയ് ചിറമൽ ആണ് മരിച്ചത്. കൊല നടത്തിയ മകൻ റിജോയെ ചേർപ്പ് പൊലീസ് കസ്റ്റഡിയിലെടുത്തു.
മദ്യലഹരിയിൽ ആണ് റിജോ കൊലപാതകം നടത്തിയത്. ഉണർത്താൻ വൈകിയതിനു വഴക്കിട്ട റിജോ തർക്കത്തിനിടെ അച്ഛന്റെ തല നിലത്തിടിപ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായ ജോയിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു