ഉത്സവത്തിന് ഭക്തിഗാനത്തിനോടൊപ്പം മദ്യലഹിരിയില്‍ നൃത്തം ചെയ്തു.ശാന്തന്‍പാറ അഡീഷണല്‍ എസ് ഐ യ്ക്ക് സസ്‌പെന്‍ഷന്‍
ഇടുക്കി:ഗാനമേള മുറുകിയപ്പോൾ അടിച്ചു പൂക്കുറ്റിയായ ശാന്തൻപാറ അഡീഷണൽ എസ്.ഐ നൃത്തം ചെയ്തു; പൂസിറങ്ങിയപ്പോൾ ഉടനെ വന്നു സസ്‌പെൻഷൻ . ശാന്തൻപാറ അഡീഷണൽ എസ്.ഐ കെ.പി ഷാജിക്കാണ് ഗാനമേളക്കിടെ നൃത്തം ചെയ്തതിന് സസ്‌പെൻഷൻ ലഭിച്ചത് . ഡ്യൂട്ടി സമയത്ത് യൂണിഫോമിൽ പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിനാണ് സസ്‌പെൻഷൻ.കെ. പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നു. എറണാകുളം റേഞ്ച് ഡിഐജി ആണ് സസ്‌പെൻഡ് ചെയ്തത്. മൂന്നാർ ഡി.വൈ.എസ്.പിയുടെയും സ്‌പെഷ്യൽ ബ്രാഞ്ചിന്റെയും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടു
കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തിനിടെ ആയിരുന്നു സംഭവം. ഗാനമേളക്കിടെ എസ്.ഐയുടെ ഡാൻസ് ചെയ്തത്. അവസാനം നാട്ടുകാർ ഇടപെട്ടാണ് എസ്.ഐയെ ഡാന്‍സില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഡാന്‍സിനിടെ നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.