കട്ടപ്പനയിൽ സ്ഥാപന ഉടമയുടെ വസ്തുക്കളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും കവർന്ന മുൻ മാനേജറും കൂട്ടാളിയും അറസ്റ്റിൽ
കട്ടപ്പനയിൽ സ്ഥാപന ഉടമയുടെ വസ്തുക്കളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും കവർന്ന മുൻ മാനേജറും കൂട്ടാളിയും അറസ്റ്റിൽ.കട്ടപ്പന അൽഫോൻസ ട്രാവൽസ് ഉടമ പടികര ജോസഫ് വർക്കിയുടെ പരാതിയിൽ കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി (30), കൂട്ടാളി തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ തുടങ്ങിയവരാണ് പിടിയിലായത്.
സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്തിരുന്ന ജോബി, ജോസഫിന്റെ കോടികൾ വിലവരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ കവർച്ച ചെയ്ത് കൊണ്ടുപോയി വൻതുക തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. ഡിവൈ.എസ്.പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ വിശാൽ ജോൺസൺ, എസ്.ഐമാരായ സജിമോൻ ജോസഫ്, ഷംസുദ്ദീൻ, എസ്.സി.പി.ഒമാരായ ഷിബു, പി.ജെ. സിനോജ്, ജോബിൻ ജോസ്, സി.പി.ഒ വി.കെ. അനീഷ് തുടങ്ങിയവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
പിടിയിലായ പ്രവീൺ മുമ്പ് പുളിയന്മലയിലെ ഏലക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്ക മോഷണ കേസിലും പ്രതിയാണ്. ഇടപാടുകളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ടരവര്‍ഷം മുമ്പ് ജോബിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നതായി ജോസഫ് വർക്കി പറഞ്ഞു.