കേരളത്തിൽ വന്ദേ ഭാരത് അടുത്ത മാസം മുതൽ; തിരുവനന്തപുരം മുതൽ കണ്ണൂർ വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് വന്ദേ ഭാരതിൻ്റെ സർവീസ് അടുത്ത മാസം മുതൽ. ഇതിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതിൻ്റെ സർവീസ്. മെയ് മാസം പകുതിയോടെ പരീക്ഷണം നടത്തുമെന്നാണ് സൂചന. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ. വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുദീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ്. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണം കൂട്ടും.
വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് കേരളത്തിൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കുന്നത്. വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ തുടരുകയാണ്. സർവീസിന്റെ സാധ്യതയും റെയിൽ ട്രാഫിക്കും കോച്ചുകളുടെ ലഭ്യതയും അനുസരിച്ചാവും പുതിയ സർവീസുകൾ ആരംഭിക്കുകയെന്നും രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചാണ് വന്ദേ ഭാരത് ട്രെയിനുകൾ പലപ്പോഴും സർവീസ് നടത്തുന്നതെന്നും കേന്ദ്ര റെയിൽവേ മന്ത്രി പറഞ്ഞിരുന്നു.