നിലയ്ക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു
നിലയ്ക്കൽ: ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് കൊക്കയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലിൽ വെച്ചായിരുന്നു അപകടം. തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തിപ്പെട്ടത്. അറുപതുപേർ ആയിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇരുപതോളം പേരെ പുറത്തെടുത്തു. ഡ്രൈവറുടെ നില ഗുരുതരമാണ്. തമിഴ്നാട്ടിൽ നിന്നുള്ള ഭക്തർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബസ് റോഡിൽനിന്നും തെന്നി താഴ്ചയിലേക്ക് മറിയുകയായിരുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു