കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇടുക്കി: കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം വീട്ടിൽ കട്ടിലിനടിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ പി ജെ വത്‌സമ്മ (അനുമോൾ – 27 ) യുടെ മൃതദേഹം കണ്ടെത്തിയത്. അനുമോളെ കാണാനില്ലെന്ന് മൂന്ന് ദിവസം മുൻപ് ബിജേഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. കൂടാതെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിലും പരാതി നല്‍കി. ബിജേഷിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ അനുമോൾക്കായി പൊലീസ് അന്വേഷണവും ആരംഭിച്ചു. ഇതിനിടെ ബിജേഷിനെ കാണാതായത് കേസിൽ വഴിത്തിരിവായത്.
ഇന്ന് ബന്ധുക്കളുമായി എത്തി വീട്ടില്‍ തെരച്ചില്‍ നടത്തിയത്. അഴുകിയ ഗന്ധം പിന്തുടർന്നാണ് പൊലീസ് കണ്ടെത്തിയത്. വത്സമ്മയുടെ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. സംഭവം കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസുള്ളത്. കാണാതായ ബിജേഷിന് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. ബിജേഷിനും വത്സമ്മയ്ക്കും ഒരു മകളാണ് ഉള്ളത്.