സിനിമയുടെ പ്രദര്‍ശനങ്ങള്‍ വെട്ടിക്കുറച്ച് കേരളത്തിലെ തിയറ്ററുകള്‍

Spread the love

രാമസിംഹന്‍ അബൂബക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘1921 പുഴ മുതല്‍ പുഴ വരെ’ സിനിമയുടെ പ്രദര്‍ശനങ്ങള്‍ വെട്ടിക്കുറച്ച് കേരളത്തിലെ തിയറ്ററുകള്‍. റിലീസ് ദിവസം പോലും പത്തുപേര്‍ സിനിമ കാണാന്‍ എത്താത്തതിനനെ തുടര്‍ന്നാണ് ഷോകള്‍ വെട്ടിക്കുറച്ചത്.

84 തിയറ്ററുകളിലാണ് സിനിമ കേരളത്തില്‍ റിലീസ് ചെയ്തത്. ഇന്നു കേരളത്തിലെ ഇരുപതില്‍ താഴെ തിയറ്ററുകളിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്. കൊച്ചിയില്‍ സംഗീത തിയറ്ററില്‍ മാത്രമാണ് സിനിമ ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ഏരീസ് പ്ലസ് തിയറ്ററില്‍ മാത്രമാണ് സിനിമയുള്ളത്. നാളെ പതിനഞ്ചില്‍ താഴെ തിയറ്ററുകളിലാണ് സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച്ചത്തേക്ക് വെറും അഞ്ചു തിയറ്ററുകളില്‍ മാത്രമാണ് ഇതുവരെ സിനിമ ലിസ്റ്റ് ചെയ്തിരിക്കുന്നത്. സിനിമ കാണാന്‍ പത്തു പേര്‍പോലും എത്താത്തതിനെ തുടര്‍ന്നാണ് പല തിയറ്ററുകളും സിനിമ മാറ്റിയിരിക്കുന്നത്.
സിനിമ കാണാന്‍ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ബുക്കിങ് ആപ്പുകളും രംഗത്തെത്തിയിരുന്നു. സിനിമയ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അതിനാല്‍ സിനിമ കാണാനെത്തുന്നവര്‍ വയസ് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. അല്ലാത്തവരെ തിയറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ‘വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി’യുടെ കഥ പറയുന്ന സിനിമയാണ് ‘1921 പുഴ മുതല്‍ പുഴ വരെ’.

2021 ഫെബ്രുവരി 20ന് വയനാട്ടിലായിരുന്നു പുഴ മുതല്‍ പുഴ വരെയുടെ ചിത്രീകരണം തുടങ്ങിയത്. തലൈവാസല്‍ വിജയ് ആണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ജോയ് മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമധര്‍മ്മ എന്ന സംഘടന രൂപീകരിച്ച് ആളുകളില്‍ നിന്ന് സംഭാവന സ്വീകരിച്ചാണ് 1921 പുഴ മുതല്‍ പുഴ വരെ എന്ന നിര്‍മിച്ചത്. അതേ സമയം ആയിരത്തിതൊള്ളായിരത്തി ഇരുപത്തിയൊന്നിലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം കഥ പറയുന്ന ചിത്രം പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു നേരത്തെ പഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനായി അവതരിപ്പിക്കുന്ന സിനിമ രാമസിംഹനും പ്രഖ്യാപിച്ചത്. എന്നാല്‍, ആഷിക് അബു പ്രഖ്യാപിച്ച സിനിമ പിന്നീട് ഉപേക്ഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *