ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ ശ്രദ്ധിച്ചില്ല; ഗുരുവായൂർ എക്സ്പ്രസ് ഇടിച്ച് സൈക്കോളജി വിദ്യാർഥിനി മരിച്ചു

Spread the love

ചെന്നൈ: തമിഴ്‌നാട്ടില്‍ ട്രെയിന്‍ തട്ടി മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചയോടെ റെയില്‍വേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ സൈക്കോളജി വിദ്യാര്‍ഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വര്‍ഷ ബി എസ് സി സൈക്കോളജി വിദ്യാര്‍ഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.

ഇതിനടുത്തായി ഒരു സ്വകാര്യ നഴ്സറി സ്‌കൂളില്‍ പാര്‍ട്ട് ടൈം ടീച്ചറായി നികിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയില്‍വേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം. ഗുരുവായൂര്‍ എക്‌സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. സ്ഥലത്തെത്തിയ താംബരം റെയില്‍വേ പൊലീസ് നിഖിതയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചതാണ് ട്രെയിന്‍ വരുന്നത് ശ്രദ്ധിക്കാന്‍ കഴിയാതെ പോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നിഖിത ഉപയോഗിച്ചിരുന്ന ഫോണും ഹെഡ്ഫോണും അപകടസ്ഥലത്ത് നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതാണ് നിഖിത ഹെഡ്‌ഫോണില്‍ സംസാരിച്ചു കൊണ്ടാകും ട്രാക്ക് മുറിച്ചു കടക്കാന്‍ ശ്രമിച്ചതെന്ന വിലയിരുത്തലുകള്‍ക്ക് കാരണം.

 

Leave a Reply

Your email address will not be published. Required fields are marked *