കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ചു
കന്യാസ്ത്രീയാകാൻ പഠിക്കുന്ന യുവതി കോൺവെന്റിൽ തൂങ്ങിമരിച്ചു.
തിരു.: കഠിനംകുളം വെട്ടുതുറയിലെ കോണ്‍വെന്റില്‍ കന്യാസ്ത്രീപഠനം നടത്തുന്ന യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി അന്നപൂരണി (27) യെയാണ് കോണ്‍വെന്റിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. രാവിലെ പ്രാര്‍ത്ഥനയ്ക്ക് വരാത്തതിനെത്തുടര്‍ന്ന് കൂടെയുള്ളവര്‍ നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ യുവതിയെ കണ്ടത്. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.. തനിക്ക് കന്യാസ്ത്രീ ആകാന്‍ യോഗ്യതയില്ലെന്നും അതുകൊണ്ട് പോകുന്നു എന്നുമാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്.
വെട്ടുതുറ റോസ്മിനിയന്‍സ് ഔവര്‍ ലേഡി കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു. ഒരു വര്‍ഷം മുന്‍പാണ് അന്നപൂരണി കോണ്‍വെന്റിലെത്തിയത്. പഠനത്തിന്റെ ഭാഗമായി മഹാരാഷ്ട്രയിലെ സാമൂഹിക സേവനത്തിനു ശേഷം കഴിഞ്ഞ മാസമാണ് ഇവര്‍ കോണ്‍വെന്റില്‍ മടങ്ങിയെത്തിയത്.മുറിയില്‍ ഇവര്‍ തനിച്ചായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലീസ് മേൽനടപടികള്‍ സ്വീകരിച്ചു.