കാറും ബൈക്കും കൂട്ടിയിടിച്ചു; തൃശൂരില്‍ രണ്ടുമരണം
തൃശൂര്‍: വെട്ടിക്കലില്‍ വാഹനാപകടത്തില്‍ രണ്ടുമരണം. വയനാട് സ്വദേശി അരുണ്‍ രാജ്, കോഴിക്കോട് സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
അര്‍ധരാത്രിയോടെ കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. മണ്ണുത്തി ദേശീയ പാത സര്‍വീസ് റോഡില്‍ വെട്ടിക്കലില്‍ ഹോളിഫാമിലി കോണ്‍വെന്റിന് സമീപമാണ് അപകടം നടന്നത്. ഇരുവരും ഇസാഫിലെ ജീവനക്കാരാണ്.
സര്‍വീസ് റോഡിലൂടെ പാലക്കാട് ഭാഗത്തേയ്ക്ക് പോകുമ്പോള്‍ എതിര്‍ദിശയില്‍ നിന്നുവന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇരുവര്‍ക്കും തലയ്ക്കാണ് പരിക്കേറ്റത്