വേദനയില്ലാതെ എങ്ങനെ മരിക്കാ’മെന്ന് ഗൂഗിളിൽ തിരഞ്ഞു; യുവാവിന്റെ ആത്മഹത്യാ നീക്കം അറിഞ്ഞ് ഇന്റർപോൾ

Spread the love

ഗൂഗിളിൽ ജീവനൊടുക്കാനുള്ള വഴികൾ തിരഞ്ഞ യുവാവിനെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാൻ മുംബൈ പൊലീസിനെ സഹായിച്ചത് രാജ്യാന്തര അന്വേഷണ ഏജൻസിയായ ഇന്റർപോൾ. കടബാധ്യതമൂലം മുൻപു 2 വട്ടം ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുള്ള ഐടി ഉദ്യോഗസ്ഥനെ (25) യാണു രക്ഷിച്ചത്. ‘വേദനയില്ലാതെ ആത്മഹത്യ ചെയ്യുന്നത് എങ്ങനെ’ എന്നു യുവാവ് ഗൂഗിളിൽ പലവട്ടം തിരഞ്ഞതു ശ്രദ്ധയിൽപെട്ട ഇന്റർപോൾ ഓഫിസ് ഉദ്യോഗസ്ഥർ മുംബൈ ക്രൈംബ്രാഞ്ചിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് ഗൂഗിളിൽ തിരഞ്ഞ ആളുടെ ഐപി അഡ്രസ്സും സ്ഥലവും ക്രൈംബ്രാഞ്ച് കണ്ടെത്തി. യുവാവിനെ വിളിച്ചുകൊണ്ടുവന്ന് കൗൺസലിങ് നൽകുകയും അച്ഛനമ്മമാരെ അറിയിക്കുകയും ചെയ്തു. ഓൺലൈൻ കോഴ്‌സുകൾക്കായി ബാങ്ക് വായ്പ എടുത്ത 2 ലക്ഷം രൂപ, മൊബൈൽ വാങ്ങാൻ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ 30,000 രൂപ, ക്രെഡിറ്റ് കാർഡിൽ കുടിശ്ശികയായ 65,000 രൂപ എന്നിവയാണു കടങ്ങളെന്നു യുവാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *