കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി.

Spread the love

കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന് വീണ്ടും തിരിച്ചടി. മഞ്ജുവാര്യർ അടക്കമുള്ള സാക്ഷികളെ വീണ്ടും വിസ്തരിക്കും. സാക്ഷി വിസ്താരത്തിൽ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. പ്രോസിക്യൂഷന് സാക്ഷി വിസ്താരം തുടരാം. അവ വേഗത്തിൽ പൂർത്തിയാക്കാൻ സുപ്രീം കോടതി വിചാരണ കോടതിയ്ക്ക് നിർദ്ദേശവും നൽകി. വിചാരണ നടപടികൾക്കുള്ള സമയം നീട്ടണമെന്ന അപേക്ഷ മാർച്ച് 24ന് വീണ്ടും പരിഗണിക്കും.

മഞ്ജുവിനെ വിസ്തരിക്കുന്നതിൽ എതിർപ്പുന്നയിച്ച് കേസിലെ പ്രതി ദിലീപ് നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ പ്രോസിക്യൂഷൻ മുന്നോട്ട് വച്ച സാക്ഷികളുടെ വിസ്താരം തുടരാമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി, നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിലെ പ്രോസിക്യൂഷൻ തീരുമാനത്തിൽ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.

നടി മഞ്ജുവാര്യരെയും കാവ്യാമാധവന്റെ മാതാപിതാക്കളെയും വിസ്തരിയ്ക്കാനുള്ള പ്രോസിക്യൂഷൻ നീക്കം തടയണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. കേസിൽ തെളിവുകളുടെ വിടവ് നികത്താനാണ് പ്രോസിക്യൂഷൻ ശ്രമമെന്നാണ് ദിലീപ് ചൂണ്ടിക്കാട്ടുന്നത്.

എന്നാൽ ദിലീപിന്റെ വാദങ്ങളെ ശക്തമായി സംസ്ഥാന സർക്കാർ എതിർത്തു. തെളിവുകളുടെ വിടവ് നികത്താനല്ല ഇരയ്ക്ക് നീതി ഉറപ്പിയ്ക്കാനാണ് ശ്രമമെന്ന് സർക്കാർ വ്യക്തമാക്കുന്നു. മഞ്ജുവാര്യരെ വിസ്തരിയ്ക്കേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന സർക്കാർ വാദിക്കുന്നു.

കേസിലെ വിചാരണ എന്തുകൊണ്ടാണ് അനന്തമായി നീണ്ടു പോവുന്നതെന്ന ചോദ്യവുമായി സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേസില്‍ പുതുതായി സാക്ഷികളെ കൊണ്ടുവരുന്നതിന്‍റെ ലക്ഷ്യമെന്താണെന്നും കേസ് പരിഗണിക്കുന്നതിനിടെസുപ്രീംകോടതി ചോദിച്ചു. പുതുതായി 41 സാക്ഷികളെ കൂടിവിസ്‍തരിക്കുന്നതിന്‍റെ കാരണം വ്യക്തമാക്കണമെന്നും സംസ്ഥാനത്തോട് കോടതി നിർദ്ദേശിച്ചിരുന്നു. നടി മഞ്ജു വാര്യർ ഉള്‍പ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാനിരിക്കേയാണ് സുപ്രീംകോടതിയുടെ ഈ നിരീക്ഷണം വന്നത്.

Leave a Reply

Your email address will not be published. Required fields are marked *