രണ്ടുദിവസം മുമ്പ് പാലക്കാട്ട് നിന്ന് കാണാതായി, പ്ലസ് ടു വിദ്യാര്‍ഥി തൃശൂരില്‍ മരിച്ചനിലയില്‍; ദുരൂഹത
പാലക്കാട് : രണ്ട് ദിവസം മുമ്പ് കാണാതായ പാലക്കാട് സ്വദേശിയായ 17കാരനെ തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പേഴുങ്കര സ്വദേശി മുസ്തഫയുടെ മകന്‍ അനസാണ് മരിച്ചത്. തൃശൂരില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
രണ്ടു ദിവസം മുമ്പ് അനസ് വീട് വിട്ടു പോയതായി ബന്ധുക്കള്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് സുഹൃത്തിന്റെ കടയിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് തൃശൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബിഗ് ബസാര്‍ സ്‌കൂളില്‍ പ്ലസ് ടു വിദ്യാര്‍ഥി ആണ് അനസ്. അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.