ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിനുള്ളില്‍ ജീവനുള്ള എലി
ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റിനുള്ളില്‍ ജീവനുള്ള എലി. നിതിന്‍ അറോറ എന്ന ഉപഭോക്താവിനാണ് ബ്ലിങ്കിറ്റിലൂടെ ഓണ്‍ലൈനായി വാങ്ങിയ ബ്രഡ് പാക്കറ്റില്‍ ജീവനുള്ള എലിയെ ലഭിച്ചത്. തനിക്കുണ്ടായ ദുരനുഭവം വീഡിയോയിലൂടെയാണ് ഇദ്ദേഹം കമ്പനിയെ അറിയിച്ചത്. കൂടാതെ ഇതിനൊപ്പം വീഡിയോയും കുറിപ്പും ട്വീറ്റു ചെയ്യുകയും ചെയ്തു.
ഇതോടെ ഓണ്‍ലൈന്‍ ഡെലിവറികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ പങ്കിനെ കുറിച്ച് ആളുകള്‍ ആശങ്ക പങ്കുവയ്ക്കുന്നുണ്ട്. ഓണ്‍ലൈന്‍ ഡെലിവറി സേവനങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് പുതിയ വെല്ലുവിളികള്‍ക്ക് അധികൃതരുടെ ഭാഗത്ത് നിന്നും അനുയോജ്യമായ നടപടികള്‍ ഉണ്ടാകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്.