ലൈഫ് മിഷന് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ
ലൈഫ് മിഷന് കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കർ അറസ്റ്റിൽ.
തുടർച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷമാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലൈഫ് മിഷന് കോഴക്കേസിലെ ആദ്യ അറസ്റ്റാണിത്. ശിവങ്കറിനെ ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കും.
കൊച്ചി ഇഡി ഓഫീസില്‍ മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍ രാത്രി വരെ നീണ്ടു. തിങ്കളാഴ്ചയും ശിവശങ്കറെ ഇഡി ചോദ്യം ചെയ്തിരുന്നു. സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്ന് പിടികൂടിയ പണം ലൈഫ് മിഷന് കോഴ കള്ളപ്പണമാണെന്ന മൊഴികളിലാണ് ഇഡി ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ശിവശങ്കർ സഹകരിച്ചില്ലെന്നാണ് ഇഡി പറയുന്നത്î