: ‘കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല’; ആനയെ പിടിക്കാൻ വി.ഡി.സതീശനെ ഏൽപിക്കാമെന്ന് എം.എം.മണി
ഇടുക്കിയിൽ കാട്ടാന ശല്യത്തിനെതിരായ കോൺഗ്രസ് സമരത്തെ രൂക്ഷമായി വിമർശിച്ച് എം എം മണി എംഎൽഎ. കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല. ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപിക്കാമെന്നും എം എം മണി പറഞ്ഞു.