പൂജപ്പുര ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ചു

Spread the love

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് പ്രതി തൂങ്ങിമരിച്ച നിലയില്‍. പോത്തന്‍കോട് സ്വദേശി ബിജു (47) ആണ് മരിച്ചത്. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 5.45-ന് വാര്‍ഡന്‍ പരിശോധനയ്ക്കെത്തിയപ്പോഴാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടത്. സെല്ലിലെ ഗ്രില്‍ വാതിലിനു മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കഴിഞ്ഞ നവംബര്‍ 24-നാണ് ബിജുവിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12-ാം ബ്ലോക്കിലെ എൈസാലേഷന്‍ സെല്ലിലേക്കു മാറ്റിയത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Leave a Reply

Your email address will not be published. Required fields are marked *