തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് പോകണം; മെഡിക്കല്‍ ബോര്‍ഡിനോട് ഉമ്മന്‍ ചാണ്ടി

Spread the love

തിരുവനന്തപുരം: ബംഗളൂരുവില്‍ തുടര്‍ച്ച ചികിത്സ വേണമെന്ന ആവശ്യം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച മെഡിക്കല്‍ ബോര്‍ഡിനെ അറിയിച്ചതായി റിപ്പോര്‍ട്ട്. മെഡിക്കല്‍ ബോര്‍ഡ് ഇക്കാര്യം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെ ബോര്‍ഡ് അംഗങ്ങള്‍ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തി ഉമ്മന്‍ചാണ്ടിയെ കണ്ടത്. ബംഗളൂരുവില്‍ ഡോ വികാസ് റാവുവിന്റെ കീഴിലുള്ള ചികിത്സ തുടരാന്‍ താല്‍പ്പര്യമുണ്ടെന്ന് ഉമ്മന്‍ചാണ്ടി അറിയിക്കുകയായിരുന്നു.

അതേസമയം, ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യാവസ്ഥ പൂര്‍വ സ്ഥിതിയിലേക്ക് എത്തിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ മഞ്ജു തമ്പി മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹത്തിന്റെ തുടര്‍ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ പ്രശ്നമില്ല. ഇക്കാര്യം കുടുംബാംഗങ്ങളെയും അദ്ദേഹത്തെയും അറിയിച്ചിട്ടുണ്ട്. അവരുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും ഡോക്ടര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *