വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
ബെംഗളൂരു : റായ്ച്ചൂരില്‍ 17 വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്ന കേസില്‍ പ്രീയൂണിവേഴ്‌സിറ്റി (പിയു) കോളജ് പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിയു കോളജ് പ്രിന്‍സിപ്പല്‍ രമേഷാണ് അറസ്റ്റിലായത്.
കഴിഞ്ഞ 10ന് രാത്രി വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പലിന്റെ മുറിയിലേക്കു വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കൊലപ്പെടുത്തി കോളജ് ഹോസ്റ്റലില്‍ കെട്ടിത്തൂക്കിയ ശേഷം ഒളിവില്‍ പോയെന്നാണ് കേസ്.